Site icon Fanport

ഇറ്റലിയിൽ ഒരു മാസത്തേക്ക് ഫുട്ബോൾ മത്സരങ്ങൾ നിർത്തിവെച്ചേക്കും

ഇറ്റലിയിൽ കൊറോണ വയസ്സ് അതിവേഗതയിൽ പടരുകയാണ്. ഈ കഴിഞ്ഞ ദിവസം മാത്രം 27പേർ കൊറോണ ബാധിച്ച് മരിച്ചു എന്നാണ് ഇറ്റലിയിൽ നിന്ന് വരുന്ന വിവരങ്ങൾ. ഈ അവസ്ഥ പരിഗണിച്ച് ഇറ്റലിയിലെ എല്ലാ പിതു പരുപാടികളും അനിശ്ചിത കാലത്തേക്ക് നിർത്തി വെക്കാൻ ആണ് ഗവണ്മെന്റ് ഒരുങ്ങുന്നത്. മനുഷ്യർ അടുത്ത് ഇടപഴകുന്ന അവസരങ്ങൾ പൊതുവേദിയിൽ ഇല്ലാതാക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്.

ഈ തീരുമാനം എടുക്കുകയാണെങ്കിൽ ഇറ്റലിയിലെ പ്രധാന കായിക വിഭാഗമായ ഫുട്ബോളിനെയും അത് ബാധിക്കും. തുടക്കത്തിൽ ഒരു മാസത്തേക്ക് ഫുട്ബോൾ അടക്കമുള്ള കായിക മത്സരങ്ങൾ ഒക്കെ നിർത്തിവെക്കാൻ ആണ് ഗവണ്മെന്റ് ആലോചിക്കുന്നത്. ഇപ്പോൾ തന്നെ ഇറ്റലിയിലെ പല ഫുട്ബോൾ മത്സരങ്ങളും മാറ്റിവെച്ചിരിക്കുകയാണ്‌.

Exit mobile version