സീരി എയുടെ ഭാവി ഇന്ന് അറിയാം, സീസൺ റദ്ദാക്കണമെന്ന് ഭൂരിഭാഗം ക്ലബുകൾ

ഇറ്റലിയിലെ ഈ സീസണിലെ ഫുട്ബോൾ എന്താകും എന്ന് ഇന്ന് അറിയാൻ ആകും. ഇന്ന് ലീഗ് അധികൃതരും ക്ലബുകളും തമ്മിൽ വീഡിയോ കോൺഫറൻസിലൂടെ ചർച്ചകൾ നടത്തും. ലീഗ് ഇപ്പോൾ താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. ഏപ്രിൽ അവസാനം വരെയാണ് ഇപ്പോൾ ലീഗ് നിർത്തിവെച്ചത്. ലീഗ് എങ്ങനെ അവസാനിപ്പിക്കും എന്ന് തീരുമാനിക്കാൻ ആണ് ഈ പുതിയ ചർച്ചകൾ.

ലീഗിലെ ഭൂരിഭാഗം ക്ലബുകളും സീസൺ ഇപ്പോൾ തന്നെ അവസാനിപ്പിക്കാം എന്നും ഇനി ഈ സീസണിൽ ഫുട്ബോൾ വേണ്ട എന്നുമുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്. ലീഗിലെ വമ്പൻ ക്ലബുകൾ മാത്രമാണ് ഇപ്പോഴും ലീഗ്, മത്സരങ്ങൾ പൂർത്തിയാക്കി അവസാനിപ്പിക്കാൻ ആവും എന്ന് വിശ്വസിക്കുന്നത്. ഇറ്റലിയിൽ ഈ സാഹചര്യത്തിൽ ഈ സീസണിൽ അല്ല ഈ വർഷം തന്നെ ഫുട്ബോൾ നടക്കില്ല എന്നാണ് ആരോഗ്യ മേഖലയിൽ ഉള്ളവർ പറയുന്നത്. എന്തായാലും ഒരു തീരുമാനം ഇന്ന് ഉണ്ടാകും എന്ന് തന്നെ പ്രതീക്ഷിക്കാം.

Exit mobile version