Site icon Fanport

സെർജിനോ ഡെസ്റ്റിനായി ബാഴ്സലോണ-ബയേൺ പോര്

അയാക്സിന്റെ യുവ ഫുൾബാക്ക് സെർജിനോ ഡെസ്റ്റിനായി ജർമ്മൻ ചാമ്പ്യന്മാരായ ബയേണും കാറ്റലൻ ക്ലബ് ബാഴ്സലോണയും രംഗത്ത്. താരം ബാഴ്സലോണയും ബയേണുമായി ചർച്ചകൾ നടത്തുകയാണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ബയേൺ ആണ് കരാർ ചർച്ചയിൽ കൂടുതൽ സാധ്യത കൽപ്പിക്കുന്നത്‌. ഹാൻസി ഫ്ലിക്കിന്റെ പ്രിയപ്പെട്ട താരമാണ് ഡെസ്റ്റ്‌.

19കാരനായ താരവുമായി കോമാനും ചർച്ചകൾ നടത്തുന്നുണ്ട്. റൈറ്റ് ബാക്കായ താരത്തിന് വലിയ ഭാവിയാണ് പ്രവചിക്കപ്പെടുന്നത്. റൈറ്റ് ബാക്കായ സെർജിനോയെ അമേരിക്കൻ ദേശീയ ടീമിലെ താരമാണ്. കഴിഞ്ഞ സീസണിൽ ഡെസ്റ്റ് അയാക്സുമായി ദീർഘകാല കരാർ ഒപ്പുവെച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരു ക്ലബിനും ഡെസ്റ്റിനെ എളുപ്പമായിരിക്കില്ല സ്വന്തമാക്കൽ. വലിയ തുക തന്നെ ഡെസ്റ്റിന് വേണ്ടി നൽകേണ്ടി വരും. ഈ സീസണിൽ അയാക്സിനായി 30 മത്സരങ്ങൾ ഡെസ്റ്റ് കളിച്ചിരുന്നു.

Exit mobile version