സീനിയർ ഫുട്ബോൾ; കോട്ടയം സെമിയിൽ

തിരുവനന്തപുരത്ത് നടക്കുന്ന കേരള സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയം സെമിയിൽ കടന്നു . ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ കാസർഗോഡിനെ നേരിട്ട കോട്ടയം പെനാൾട്ടി ഷൂട്ടൗട്ടിലാണ് വിജയിച്ചത്. നിശ്ചിത സമത്ത് 1-1 എന്നയിരുന്നു സ്കോർ. കോട്ടയത്തിനായി 27ആം മിനുട്ടിൽ റിജോൺ ജോസും കാസർഗോഡിനായി 74ആം മിനുട്ടിൽ വിഷ്ണു പിയുമാണ് സ്കോർ ചെയ്തത്.

കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ഒന്നിനെതിരെ നാലു ഗോളുകൾക്ക് കോട്ടയം വിജയിക്കുകയായിരുന്നു. മറ്റന്നാൾ നടക്കുന്ന സെമി പോരാട്ടത്തിൽ പാലക്കാടിനെ ആകും കോട്ടയം നേരിടുക. നേരത്തെ കോഴിക്കൊടിനെ തോൽപ്പിച്ച പാലക്കാടും സെമിയിൽ കടന്നിരുന്നു.

Exit mobile version