Site icon Fanport

സീനിയർ ഫുട്ബോൾ; ആലപ്പുഴയെ എട്ടു ഗോളുകൾക്ക് തോൽപ്പിച്ച് കോഴിക്കോട്

തിരുവനന്തപുരത്ത് നടക്കുന്ന കേരള സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിന് വൻ വിജയം . ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ ആലപ്പുഴയെ നേരിട്ട കോഴിക്കോട് എതിരില്ലാത്ത എട്ടു ഗോളുകൾക്കാണ് വിജയിച്ചത്. കോഴിക്കോടിനായി സൗരവ് ഹാട്രിക്ക് നേടി. 38, 53, 59 മിനുട്ടുകളിൽ ആയിരുന്നു സൗരവിന്റെ ഹാട്രിക്ക്. കോഴിക്കോടിനായി സംത് ഹൈൻ മങ്, താഹിർ സമ എന്നിവർ ഇരട്ട ഗോളുകളും നേടി‌. ഫഹീസുൻ ഒരു ഗോൾ നേടി.

നാളെ രാവിലെ നടക്കുന്ന മത്സരത്തിൽ വൈകിട്ട് നടക്കുന്ന മത്സരത്തിൽ എറണാകുളം പാലക്കാടിനെയും, വൈകിട്ട് നടക്കുന്ന മത്സരത്തിൽ കാസർഗോഡ് കൊല്ലത്തേയും നേരിടും.

Exit mobile version