
മഞ്ഞക്കാർഡുകൾക്ക് ഇത്ര വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഒരു ഫൗൾ ചെയ്യുമ്പോഴും സെനഗൽ കരുതിയിട്ടുണ്ടാവില്ല. വാങ്ങിയ മഞ്ഞക്കാർഡുകളുടെ എണ്ണത്തിന്റെ പേരിൽ മാത്രം സെനഗൽ റഷ്യയിൽ നിന്ന് മടങ്ങുകയാണ്. ഇന്ന് നിർണായക മത്സരത്തിന് ഇറങ്ങുമ്പോൾ നോക്കൗട്ട് റൗണ്ടിൽ എത്താൻ ഏറ്റവും സാധ്യത സെനഗലിനായിരുന്നു. ഒരു സമനില മതിയായിരുന്നു കൊളംബിയക്കെതിരെ സെനഗലിന്. പക്ഷെ ഒരു ഗോളിന്റെ പരാജയം അവരുടെ വിധി എഴുതി.
ജപ്പാനും സെനഗലും പരാജയപ്പെട്ടപ്പോൾ ഗ്രൂപ്പിലെ പോയന്റ് നില സെനഗലിനെതിരായി. സെനഗലിനും ജപ്പാനും ഒരേ പോയന്റായിരുന്നു. 3 മത്സരങ്ങൾ നാല് പോയന്റ്. പിന്നെ നോക്കുക ഗോൾഡിഫറൻസ് ആണ്. അതും ഇരുടീമുകൾക്കും തുല്യം, പൂജ്യം. അടിച്ച ഗോളുകളും തുല്യം. 4 ഗോളുകളായിരുന്നു ഇരുവരും ഗ്രൂപ്പിൽ അടിച്ചത്. ഗ്രൂപ്പിൽ ഇരുവരും മുട്ടിയപ്പോൾ 2-2 എന്നായിരുന്നു ഫലവും.
ഇതോടെ രണ്ട് ടീമുകളെയും പിരിക്കാൻ ഫെയർപ്ലേ നിയമം നോക്കേണ്ടി വന്നു. ഫെയർ പ്ലേ നിയമ പ്രകാരം ഏറ്റവും കൂടുതൽ കാർഡുകൾ വാങ്ങിയ ടീമാണ് പുറത്തു പോവുക. സെനഗൽ ആറു കാർഡു വാങ്ങിയപ്പോൾ നാലു മഞ്ഞകാർഡുകളെ ജപ്പാൻ വാങ്ങിയിട്ടുണ്ടായിരുന്നുള്ളൂ. ഇത് സെനഗലിന് മൂന്നാമതാക്കുക ആയിരുന്നു. സെനഗലിന്റെ 3 മഞ്ഞ കാർഡുകൾ ജപ്പാനെതിരെ പിറന്നതായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഫെയർ പ്ലേ നിയമപ്രകാരം ഒരു ടീം നോക്കൗട്ടിലേക്ക് കടക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
