Picsart 23 02 23 13 18 00 430

ലോകകപ്പ് സെമി ഫൈനലിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി, ഹർമൻപ്രീതും പൂജയും ഉണ്ടാകില്ല

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടിയ ആണ് ഇപ്പോൾ വരുന്ന വാർത്ത. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും ഓൾറൗണ്ടർ പൂജ വസ്ത്രക്കറിനും അസുഖം കാരണം ഇന്ന് നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ വനിതാ ടി20 ലോകകപ്പ് സെമിഫൈനൽ നഷ്ടമാകും എന്ന് ഇന്ത്യൻ എക്സ്പ്രസ്സ് അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടൂർണമെന്റികെ ഏറ്റവും ശക്തമായ ടീമിനെ നേരിടുന്നതിന് തൊട്ടു മുമ്പായ ഈ തിരിച്ചടി ഇന്ത്യ എങ്ങനെ നേരിടും എന്നത് ആരാധകർക്ക് ആശങ്ക നൽകുന്നു.

കൗറിന് കളിക്കാനായില്ലെങ്കിൽ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന ടീമിനെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മന്ദാന ബാറ്റിംഗിൽ മികച്ച ഫോമിലാണ്, അവളുടെ നേതൃപാടവം ഒരു മികച്ച ഓസ്‌ട്രേലിയൻ ടീമിനെതിരെ പരീക്ഷിക്കപ്പെടും. കൗറിന്റെയും വസ്ട്രാക്കറിന്റെയും അസുഖത്തിന് പുറമെ അയർലൻഡിനെതിരായ കഴിഞ്ഞ മത്സരത്തിൽ പുറത്തായ രാധാ യാദവിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തിലും ഇന്ത്യക്ക് ആശങ്കയുണ്ട്. ഇന്ന് വൈകിട്ട് 6.30നാണ് മത്സരം

Exit mobile version