Scott Parker Bournmouth V Liverpool

ഇനിയും ഗോൾ വാങ്ങികൂട്ടാൻ വയ്യ, സ്കോട്ട് പാർക്കറിനെ ബൗണ്മത് പുറത്താക്കി

പ്രീമിയർ ലീഗിൽ നാല് മത്സരങ്ങൾ മാത്രം പൂർത്തിയാക്കിയതിന് പിന്നാലെ ബൗണ്മത് തങ്ങളുടെ പരിശീലകൻ സ്കോട്ട് പാർക്കറിനെ പുറത്താക്കി. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിൽ ലിവർപൂളിനോടേറ്റ കനത്ത പരാജയത്തിന് പിന്നാലെയാണ് പരിശീലകനെ പുറത്താക്കാൻ ക്ലബ് തീരുമാനിച്ചത്. താത്കാലിക പരിശീലകനായി സ്കോട്ട് പാർക്കറിന്റെ പരിശീലക സംഘത്തിൽ ഉണ്ടായിരുന്ന ഗാരി ഒനീലിനെ നിയമിച്ചിട്ടുണ്ട്.

പുതിയ പരിശീലകനെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് ബൗണ്മത് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഏകപക്ഷീയമായ 9 ഗോളുകൾക്കാണ് ബൗണ്മത് ലിവർപൂളിനോട് പരാജയപ്പെട്ടത്. പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ജയിച്ച ബൗണ്മത് തുടർന്ന് തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടിരുന്നു. നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ പതിനേഴാം സ്ഥാനത്താണ് ബൗണ്മത്.

Exit mobile version