ഓള്‍റൗണ്ട് പ്രകടനവുമായി നതാലി സ്കിവര്‍, ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്

ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ജയം നേടി ഇംഗ്ലണ്ട്. ടൂര്‍ണ്ണമെന്റിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് 8 വിക്കറ്റുകള്‍ക്കാണ് ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ 149/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇംഗ്ലണ്ട് 17ാം ഓവറില്‍ 2 വിക്കറ്റുകളുടെ നഷ്ടത്തില്‍ ജയം സ്വന്തമാക്കി. ഇംഗ്ലണ്ടിനായി നതാലി സ്കിവര്‍, താമി ബ്യൂമോണ്ട് എന്നിവരാണ് അര്‍ദ്ധ ശതകങ്ങളുമായി തിളങ്ങിയത്. നതാലി 43 പന്തില്‍ 68 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ താമി ബ്യൂമോണ്ട് 44 പന്തില്‍ 58 റണ്‍സ് നേടി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ അപരാജിതമായ 116 റണ്‍സാണ് നേടിയത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി ഡെലീസ കിമ്മിന്‍സ്, മെഗാന്‍ ഷുട്ട് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. 65 റണ്‍സ് നേടിയ ഓസ്ട്രേലിയന്‍ നായിക റേച്ചല്‍ ഹെയിന്‍സ്, അലൈസ ഹീലി(31), അഷ്‍ലൈ ഗാര്‍ഡ്നര്‍(28) എന്നിവരാണ് ബാറ്റിംഗില്‍ ഓസ്ട്രേലിയയ്ക്കായി തിളങ്ങിയത്. ഇംഗ്ലണ്ടിനു വേണ്ടി ജെന്നി ഗണ്‍ മൂന്നും നത്താലി സ്കിവര്‍ രണ്ടും വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസന്തോഷ് ട്രോഫി; മഹാരാഷ്ട്രയ്ക്ക് വിജയം
Next articleസെവൻസ് ഫുട്ബോളിന്റെ ഹൃദയം തുറന്ന് സുഡാനി ഫ്രം നൈജീരിയ