Site icon Fanport

അപകടത്തിൽ പെട്ട് അർജന്റീന ദേശീയ ടീം പരിശീലകൻ ഗുരുതരാവസ്ഥയിൽ

അർജന്റീനയിൽ നിന്ന് വരുത്ത വാർത്തകൾ ഏതൊരു ഫുട്ബോൾ പ്രേമിയെയും ഞെട്ടലിൽ ആഴ്ത്തുന്നതാണ്. അർജന്റീന ഫുട്ബോൾ ടീമിന്റെ പരിശീലകൻ ലയണൽ സ്കലോണി ഒരു അപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ ആണ് എന്നാണ് അർജന്റീന ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്‌. ഇന്ന് പുലർച്ചെ സൈംക്ലിംഗ് നടത്തുന്നതിനിടെ ആണ് അപകടത്തിൽ പെട്ടത്. ഒരു കാർ വന്ന് ഇടിക്കുകയായിരു‌ന്നു എന്നും മാധ്യമങ്ങൾ പറയുന്നു.

അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല വിവരങ്ങൾ വ്യക്തമല്ല. ലോകകപ്പിന് ശേഷം അർജന്റീനയുടെ താൽക്കാലിക ചുമതലയേറ്റെടുത്ത സ്കലോണി പിന്നീട് സ്ഥിര പരിശീലകനായി മാറുകയായിരുന്നു. സ്കലോണിയുടെ കീഴിൽ മികച്ച പ്രകടനമാണ് ഇതുവരെ അർജന്റീന നടത്തിയത്. തീർത്തും യുവനിരയ്ക്ക് അവസരങ്ങൾ നൽകി അർജന്റീനയെ പുതിയ ടീമാക്കി മാറ്റിയെടുക്കുകയായിരുന്നു സ്കലോണി‌.

മുൻ അർജന്റീന ദേശീയ താരം കൂടിയാണ് ഇദ്ദേഹം. വെസ്റ്റ് ഹാം, ലാസിയോ, അറ്റലാന്റ, മല്ലോർക തുടങ്ങിയ പ്രമുഖ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്.

Exit mobile version