Site icon Fanport

സൗദിയെ നാട്ടിലേക്ക് അയച്ച് ജപ്പാൻ ഏഷ്യൻ കപ്പ് ക്വാർട്ടറിൽ

മുൻ ചാമ്പ്യന്മാരായ ജപ്പാൻ തങ്ങളുടെ ഏഷ്യൻ കിരീട തിരിച്ചുപിടിക്കാനുള്ള പോരിൽ ഒരടികൂടെ മുന്നിൽ എത്തി. ഇന്ന് നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ സൗദി അറേബ്യയെ നേരിട്ട ജപ്പാൻ എതിരില്ലാത്ത ഒരു ഗോളിന് ആണ് വിജയിച്ചത്. ആദ്യ പകുതയുടെ തുടക്കത്തിൽ 20ആം മിനുട്ടിൽ തന്നെ ജപ്പാൻ ലീഡ് എടുത്തിരുന്നു. തൊമിയാസു ആണ് ജപ്പാന് ജയം ഉറപ്പിച്ചു കൊടുത്ത ആ ഗോൾ നേടിയത്.

പ്രതിരോധത്തിൽ ഊന്നിയ പ്രകടനം ആയിരുന്നു ജപ്പാൻ ഇന്നാകെ നടത്തിയത്. നിരവധി അവസരങ്ങൾ സൗദി സൃഷ്ടിച്ചു എങ്കിലും ഇന്നും മുതലാക്കാൻ സൗദിക്ക് ഇന്നായില്ല. ഫൈനൽ ബോൾ നൽകുന്നതിലെ മികവും സൗദിക്ക് നിരാശ നൽകി. ഇന്ന് വിജയിച്ച ചൈന ക്വാർട്ടറിൽ ചൈനയെ ആണ് നേരിടുക.

Exit mobile version