
സിംഗപ്പൂരിനെ പരാജയപ്പെടുത്തി ഇന്ത്യന്‍ പുരുഷ ടീം ടേബിള്‍ ടെന്നീസ് ഫൈനലില്‍. 3-2 എന്ന സ്കോറിനാണ് ഒപ്പത്തിനൊപ്പം നടന്ന പോരാട്ടത്തില്‍ ഇന്ത്യന്‍ ടീം വിജയം കണ്ടത്. നിര്‍ണ്ണായകമായ മത്സരത്തില്‍ ശരത്ത് കമാല്‍ നേടിയ വിജയമാണ് ഇന്ത്യയെ ഫൈനലിലേക്ക് കടത്തിയത്. നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയും സിംഗപ്പൂരും 2 വീതം ജയവുമായി നില്‍ക്കുകയായിരുന്നു.
ആദ്യ സിംഗിള്‍സ് മത്സരത്തില്‍ ഹര്‍മീത് ദേശായി പരാജയപ്പെട്ടതോടെ സെമിയില്‍ ഇന്ത്യ പ്രതിരോധത്തിലാകുകയായിരുന്നു. ശരത് കമാല്‍ തന്റെ സിംഗിള്‍സ് മത്സരം വിജയിച്ച് ടീമിനെ ഒപ്പമെത്തിക്കുകയായിരുന്നു. ഡബിള്‍സില്‍ ഹര്‍മീത് ദേശായി സത്യന് ജ്ഞാനശേഖരന് സഖ്യം വിജയം നേടി ഇന്ത്യയെ മുന്നിലെത്തിച്ചുവെങ്കിലും റിവേഴ്സ് സിംഗിള്‍സില്‍ സത്യന് പരാജയപ്പെട്ടത്തോടെ ഇരു ടീമുകളും 2-2നു ഒപ്പം നിന്നു.
നിര്‍ണ്ണായകമായ അഞ്ചാം മത്സരം ശരത് കമാല്‍ ജയിച്ച് ഇന്ത്യയെ ഫൈനലിലെത്തിച്ചു. നൈജീരിയയോ ഇംഗ്ലണ്ടോ ആവും ഇന്ത്യയുടെ ഫൈനലിലെ എതിരാളികള്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial