ശതകവുമായി സാറ ടെയിലറും താമി ബ്യൂമോണ്ടും, കൂറ്റന്‍ സ്കോര്‍ നേടി ഇംഗ്ലണ്ട്

ആദ്യ മത്സരത്തിലേറ്റ ദയനീയ പരാജയത്തിനു ശേഷം ശക്തമായ തിരിച്ചുവരവുമായി ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സ് നേടുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. താമി ബ്യൂമോണ്ട്(101), സാറ ടെയിലര്‍(118) എന്നിവരുടെ ശതകങ്ങളാണ് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.

ഒന്നാം വിക്കറ്റില്‍ ഇംഗ്ലണ്ട് 71 റണ്‍സ് നേടിയിരുന്നു. രണ്ടാം വിക്കറ്റില്‍ സാറയും-താമിയും ചേര്‍ന്ന് 156 റണ്‍സ് കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി ഷബിനം ഇസ്മയില്‍, മാരിസാനേ ഖാപ്പ്, അയാബോംഗ ഖാക്ക എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial