Picsart 23 10 13 10 31 05 366

സന്തോഷ് ട്രോഫി, കേരളം അവസാന ഗ്രൂപ്പ് മത്സരത്തിൽ തോറ്റു, ഗോവ അടുത്ത റൗണ്ടിൽ

സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരളത്തിന് പരാജയം. ഗോവ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയ കേരളം ഇനി മറ്റു ഗ്രൂപ്പിലെ ഫലത്തിനായി കാത്തിരിക്കണം. ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരോടൊപ്പം മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരും അടുത്ത റൗണ്ടിലേക്ക് എത്തും. മെച്ചപെട്ട ഗോൾ ഡിഫറൻസ് കേരളത്തിന് അടുത്ത റൗണ്ടിലേക്ക് എത്താൻ സഹായകമാകും. ഇന്ന് ഗോവയിൽ വെച്ച് ഗോവയെ നേരിട്ട കേരളം മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. ആദ്യ പകുതിയിൽ കളി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിൽ ഗോവ ലീഡ് കണ്ടെത്തി. കേരളം ഏറെ ശ്രമിച്ചു എങ്കിലും കേരളത്തിന് പരാജയം ഒഴിവാക്കാൻ ആയില്ല.

വിജയത്തോടെ 10 പോയിന്റുമായി ഗോവ ഗ്രൂപ്പിൽ ഒന്നാം സ്ഥാനവുമായി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി. കേരളം 9 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കേരളം ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഗുജറാത്തിനെ 3-0 എന്ന സ്കോറിനും കാശ്മീരിനെ 6-1 എന്ന സ്കോറിനും ഛത്തീസ്‌ഢിനെ 3-0 എന്ന സ്കോറിനും വിജയിച്ചിരുന്നു. എന്നാൽ ആ മികവ് ഒന്നും ഇന്ന് ആവർത്തിക്കാൻ ആയില്ല.

Exit mobile version