Site icon Fanport

സാന്റോസ് താരം കയോ ജോർഗെ യുവന്റസിലേക്ക് അടുക്കുന്നു

സാന്റോസിന്റെ യുവതാരം കായോ ജോർഗി സ്വന്തമാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് യുവന്റസ്. ഇറ്റാലിയൻ ടീമും സാന്റോസുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. 19കാരനായ ബ്രസീലിയൻ താരം നേരത്തെ തന്നെ യുവന്റസുമായി കരാർ ധാരണയിൽ എത്തിയിരുന്നു. സാന്റോസിന് യുവന്റസ് ട്രാൻസ്ഫർ തുക നൽകിയാൽ മാത്രമെ ക്ലബ് വിട്ടു വരു എന്നാണ് താരത്തിന്റെ തീരുമാനം.

സ്ട്രൈക്കറായ കയോക്ക് വേണ്ടി ബെൻഫികയും രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ ബെൻഫികയുടെ ഓഫർ താർക്ക്ം നിരസിച്ചു. 2012 മുതൽ യുവന്റസിനൊപ്പം ഉള്ള താരമാണ് ജോർഗെ. താരം ബ്രസീലിന്റെ അണ്ടർ 17 അണ്ടർ 19 ടീമുകൾക്കായി കളിച്ചിട്ടുണ്ട്‌‌

Exit mobile version