സന്തോഷ് ട്രോഫി കേരള ടീമിൽ ആറ് മലപ്പുറം താരങ്ങൾ

ഇന്ന് പ്രഖ്യാപിച്ച 20 അംഗ സന്തോഷ് ട്രോഫിയിൽ മലപ്പുറം ജില്ലയിലെ ആറ് മലപ്പുറം താരങ്ങൾ ആണ് ഉൾപ്പെട്ടിരിക്കുന്നത്‌. ഏറ്റവും കൂടുതൽ താരങ്ങൾ ഉള്ളതും മലപ്പുറത്ത് നിന്നാണ്. എറണാകുളം ജില്ലയിൽ നിന്ന് അഞ്ചു താരങ്ങൾ, തിരുവനന്തപുരം ജില്ലയിൽ നിന്നും കോഴിക്കോട് ജില്ലയിൽ നിന്നും വയനാട് നിന്നും രണ്ട് വീതം താരങ്ങൾ, കണ്ണൂർ, പാലക്കാട്, വയനാട്, തൃശ്ശൂർ എന്നീ ജില്ലകളിൽ നിന്ന് ഒരോ താരങ്ങളും ഉണ്ട്.

മലപ്പുറത്ത് നിന്ന് അണ്ടർ 21 താരവും പറപ്പൂർ എഫ് സിക്കായി കെ പി എല്ലിൽ കളിക്കുകയും ചെയ്തിരുന്ന ഡിഫൻഡർ മുഹമ്മദ് ഷഹീഫ് കേരള ടീമിൽ എത്തി. തിരൂർ കൂട്ടായി സ്വദേശിയാണ് ലെഫ്റ്റ് വിങ് ബാൽക് ആയ ഷഹീഫ്. ടീമിൽ ഉള്ള കേരള യുണൈറ്റഡ് ക്യാപ്റ്റൻ ആയ മധ്യനിര താരം അർജുൻ ജയരാജ് മഞ്ചേരി തൃക്കലങ്ങോട്ടുകാരനാണ്.Img 20220413 210316

മുൻ ഗോകുലം താരവും ഇപ്പോൾ കേരള യുണൈറ്റഡ് താരവുമായ സൽമാൻ തിരൂർ സ്വദേശിയാണ്. കേരള യുണൈറ്റഡിന്റെ തന്നെ ഫോർവേഡ് ആയ ജെസിൻ നിലമ്പൂരിൽ നിന്നാണ്. വളാഞ്ചരി ഇരിമ്പിളിയം സ്വദേശിയായ ഷിഗിൽ ബംഗളൂരു എഫ്സിയുടെ താരമാണ്. ഷിഗില്‍  ബെംഗളൂരു എഫ് സി റിസേർവ്സ് ടീമിനൊപ്പം അവസാന വർഷങ്ങളിൽ ഉണ്ട്. ഇവർക്ക് ഒപ്പം സാറ്റ് തിരൂരിന്റെ ഫസലു റഹ്മാനും മലപ്പുറത്തെ പ്രതിനിധാനം ചെയ്ത് കേരള സന്തോഷ് ട്രോഫി ടീമിൽ ഉണ്ട്‌. ഫസലു റഹമാൻ താനൂർ സ്വദേശിയാണ്.

Exit mobile version