സഞ്ജു സാംസണെ ട്രോളിയ രാജസ്ഥാന് പിഴച്ചു, ട്വീറ്റ് ഡിലീറ്റ് ചെയ്യേണ്ടി വന്നു

രാജസ്ഥാൻ റോയൽസിന്റെ ട്വിറ്റർ ഹാൻഡിൽ എന്നും ട്രോളുകൾക്കും മീമുകൾക്കും പേരു കേട്ടതാണ്. അവർ ഇന്ന് പക്ഷെ അവരുടെ ക്യാപ്റ്റൻ സഞ്ജുവിനെ ട്രോളിയപ്പോൾ എല്ലാം പിഴച്ചു. സഞ്ജു ടീം ബസ്സിലിരിക്കുന്ന ഒരു ഫോട്ടോ എഡിറ്റെയ്ത് രാജ്സ്ഥാൻ റോയൽസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ ട്വീറ്റിനെതിരെ സഞ്ജു രംഗത്ത് വന്നു. സുഹൃത്തുക്കൾ ഇങ്ങനെ എല്ലാം ചെയ്യുന്നത് സാരമില്ല എന്ന് വെക്കാം എന്നാൽ ടീമുകൾ പ്രൊഫഷണൽ ആയി പെരുമാറണം എന്ന് സഞ്ജു ട്വിറ്ററിൽ കുറിച്ചു.

Img 20220325 Wa0084

https://twitter.com/IamSanjuSamson/status/1507303756341334016?t=f_TchlVXGB6RbTleRea88A&s=19

സഞ്ജു സാംസൺ ട്വീറ്റ് ചെയ്തതിനു പിന്നാലെ രാജ്സ്ഥാൻ ആ വിവാദ ട്വീറ്റ് പിൻവലിച്ചു. സഞ്ജു രാജസ്ഥാൻ റോയൽസിലെ ട്വിറ്ററിൽ നിന്ന് അൺഫോളോ ചെയ്തിട്ടുമുണ്ട്‌. രാജസ്ഥാൻ റോയൽസിന്റെ പല മീമുകളും അതിരു വിടുന്നുണ്ട് എന്ന് വിമർശനങ്ങൾ വരുന്നതിനിടെയാണ് സ്വന്തം ടീം ക്യാപ്റ്റനിൽ നിന്ന് തന്നെ അവർക്ക് പ്രഹരമേൽക്കേണ്ടി വന്നത്.

Exit mobile version