Site icon Fanport

ബിസിസിഐയുടെ പുതിയ ഫിറ്റ്നെസ്സ് ടെസ്റ്റില്‍ സഞ്ജു ഉള്‍പ്പെടെ ആറ് താരങ്ങള്‍ പരാജയപ്പെട്ടു

ബിസിസിഐയുടെ ഏറ്റവും പുതിയ ഫിറ്റ്നെസ്സ് ടെസ്റ്റായ രണ്ട് കിലോമീറ്റര്‍ ടെസ്റ്റില്‍ പരാജയപ്പെട്ട് ആറ് ഇന്ത്യന്‍ താരങ്ങള്‍. മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ ആറ് താരങ്ങളാണ് പരാജയപ്പെട്ടത്. 20 താരങ്ങളില്‍ ടെസ്റ്റ് നടത്തുകയായിരുന്നു. പരാജയപ്പെട്ട താരങ്ങള്‍ക്ക് വീണ്ടും ഒരവസരം കൂടി ലഭിയ്ക്കുമെന്നാണ് അറിയുന്നത്.

സഞ്ജു സാംസണ്‍, രാഹുല്‍ തെവാത്തിയ, സിദ്ധാര്‍ത്ഥ് കൗള്‍, നിതീഷ് റാണ, ഇഷാന്‍ കിഷന്‍ എന്നിവരാണ് ടെസ്റ്റില്‍ പരാജയം ഏറ്റുവാങ്ങിയത്. ഇത് ആദ്യമായി നടപ്പിലാക്കിയ ടെസ്റ്റായതിനാലാണ് രണ്ടാമതൊരു അവസരം താരങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇനിയുള്ള ടെസ്റ്റിലും പരാജയമാണ് ഫലമെങ്കില്‍ ഈ താരങ്ങളെ ബിസിസിഐ സെലക്ഷന് വേണ്ടി പരിഗണിക്കുകയില്ല.

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ഏകദിനങ്ങള്‍ക്കും അഞ്ച് ടി20 മത്സരങ്ങളിലും സെലക്ഷന് പരിഗണിക്കുന്നതിന് വേണ്ടിയാണ് ഈ ഫിറ്റ്നെസ്സ് ടെസ്റ്റ് താരങ്ങള്‍ക്കായി നടത്തിയത്.

Exit mobile version