ഡോപ് ടെസ്റ്റില്‍ പരാജയം, സഞ്ജിത ചാനുവിനു സസ്പെന്‍ഷന്‍

- Advertisement -

കോമണ്‍വെല്‍ത്ത് സ്വര്‍ണ്ണ മെഡല്‍ ജേതാവ് സഞ്ജിത ചാനുവിനെ സസ്പെന്‍ഷന്‍. ഡോപ് ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ ചാനുവിനെ അന്താരാഷ്ട്ര വെയിറ്റ് ലിഫ്ടിംഗ് ഫെഡറേഷന്‍ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഗോള്‍ഡ് കോസ്റ്റിലെ സാംപിളിലാണോ അതോ മറ്റേതെങ്കിലും അന്താരാഷ്ട്ര മത്സരത്തിനിടെയെടുത്ത സാംപിളാണോ പോസിറ്റീവായി ടെസ്റ്റ് ചെയ്യപ്പെട്ടതെന്ന് ഫെഡറേഷന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

സാംപിള്‍ ഫലങ്ങള്‍ പോസിറ്റീവായതിനാല്‍ ചാനുവിനെ ഫെഡറേഷന്‍ ഉടനടി സസ്പെന്‍ഡ് ചെയ്തുവെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ നാല് വര്‍ഷത്തെ വിലക്ക് താരത്തിനുമേല്‍ അടിച്ചേല്‍പ്പിക്കും.

ബി സാംപിള്‍ പരിശോധന ബാക്കിയുള്ളതിനാല്‍ ഇപ്പോള്‍ കൂടുതല്‍ വിവരം നല്‍കാനാകില്ലെന്നാണ് ഇന്ത്യന്‍ ഫെഡറേഷന്റെ നയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement