Site icon Fanport

ഖത്തർ ഓപ്പൺ സാനിയ മിർസ സെമി ഫൈനലിൽ പുറത്ത്

സാനിയ മിർസയുടെ ഖത്തറിലെ കുതിപ്പിന് അവസാനം. ഇന്ന് സെമി ഫൈനലിൽ സാനിയ സഖ്യം പരാജയപ്പെട്ടു. ഖത്തർ ഓപ്പൺ ഡബിൾസിൽ സാനിയ മിർസയും സ്ലൊവേനിയൻ താരം ആൻഡ്രെജ ക്ലെപാകും ചേർന്ന സഖ്യത്തെ രണ്ടാം സീഡായ നികോളെ മെലിചർ – ഡെമി ഷുർസ് സഖ്യമാണ് പരാജയപ്പെടുത്തിയത്‌. 5-7, 6-2, 5-10 എന്ന സ്കോറിനായിരുന്നു പരാജയം. ഒരു മണിക്കൂറും 28 മിനുട്ടുമാണ് പോരാട്ടം നീണ്ടു നിന്നത്.

ഒരു വർഷത്തിന് ശേഷം കളത്തിൽ മടങ്ങി എത്തിയ സാനിയക്ക് സെമി വരെയുള്ള കുതിപ്പ് തിരിച്ചുവരവിൽ ഒരു മികച്ച തുടക്കമായി. നേരത്തെ ക്വാർട്ടറിൽ നാലാം സീഡായ അന്ന ബ്ലിങ്കോവ – ഗബ്രിയേല ഡെബ്രൊവസ്കി സഖ്യത്തെ സാനിയ സഖ്യം പരാജയപ്പെടുത്തിയിരുന്നു. ആദ്യ റൗണ്ടിൽ ഉക്രൈൻ സഹോദരിമാരായ നാദിയ കുഷെനോക്, ല്യുദ്മില കുഷെനോ സഖ്യത്തെയും സാനിയ സഖ്യം പരാജയപ്പെടുത്തി.

Exit mobile version