Site icon Fanport

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം കളത്തിൽ ഇറങ്ങിയ സാനിയ മിർസക്ക് വിജയ തുടക്കം

ഒരു വർഷമായി ടെന്നീസ് കോർട്ടിൽ ഇല്ലാതിരുന്ന സാനിയ മിർസ തിരിച്ചുവരവ് വിജയവുമായി ആഘോഷിച്ചു. ഖത്തർ ടോടൽ ഓപണിൽ സാനിയ മിർസയും സ്ലൊവേനിയൻ താരം ആൻഡ്രെജ ക്ലെപാകും ചേർന്ന സഖ്യം ഉക്രൈൻ സഹോദരിമാരായ നാദിയ കുഷെനോക്, ല്യുദ്മില കുഷെനോ സഖ്യത്തെ ആണ് പരാജയപ്പെടുത്തിയത്. 6-4, 6-7(5), 10-5 എന്ന സ്കോറിനായിരുന്നു സാനിയ സഖ്യത്തിന്റെ വിജയം.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ദോഹ ഓപ്പൺ കളിച്ച ശേഷം കൊറോണ കാരണം പിന്നെ സാനിയ കളത്തിൽ ഇറങ്ങിയിരുന്നില്ല. ഈ ജനുവരിയിൽ സാനിയക്കും കൊറോണ ബാധിച്ചിരുന്നു.

Exit mobile version