
മാഞ്ചസ്റ്റർ സിറ്റി താരം സാനെയില്ലാത്ത ജർമ്മനി ലോകകപ്പിനുള്ള അവസാന 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ സീസണിൽ കൂടുതൽ സമയം പുറത്തായിരുന്നു ഗോൾ കീപ്പർ മാനുവൽ ന്യൂയർ ടീമിൽ ഇടം നേടിയിട്ടുണ്ട്. ന്യൂയർ തന്നെയാവും ജർമനിയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ. 8 മാസത്തോളം കളത്തിനു പുറത്തായിരുന്നു ന്യൂയർ കഴിഞ്ഞ ദിവസം ഓസ്ട്രിയക്കെതിരെയാണ് തിരിച്ചുവന്നത്.
മാഞ്ചസ്റ്റർ സിറ്റിയുടെ കൂടെ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ലെറോയ് സാനെക്ക് ടീമിൽ ഇടം ലഭിക്കാത്തത് ഏവരെയും ഞെട്ടിച്ചിട്ടുണ്ട്. സാനെക്ക് പകരക്കാരനായി ബയേൺ ലെവർകൂസൻറെ ജൂലിയൻ ബ്രാൻഡ്ട് ആണ് ടീമിൽ ഇടം നേടിയത്. ഇംഗ്ലണ്ടിൽ പി.എഫ്.എയുടെ മികച്ച യുവ താരത്തിനുള്ള അവാർഡും താരം കരസ്ഥമാക്കിയിരുന്നു.
മുന്നേറ്റ നിരയിൽ ലെപ്സിഗിന്റെ ടിമോ വെർണറും സ്റ്റുട്ട്ഗാർട്ടിന്റെ മാരിയോ ഗോമസും റഷ്യയിലേക്ക് വണ്ടി കയറും. 13 പുതിയ താരങ്ങളാണ് ആദ്യമായി ജർമനിയുടെ കൂടെ വേൾഡ് കപ്പ് കളിയ്ക്കാൻ റഷ്യയിലെത്തുന്നത്.
ടോണി ക്രൂസ്, മുള്ളർ, ഡ്രാക്സ്ലർ, മാർക്കോ റൂയിസ്, ഓസിൽ, ഹമ്മൽസ് എന്നി പ്രമുഖർ എല്ലാം ലോയുടെ ജർമൻ ടീമിൽ ഇടം നേടിയിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial