Site icon Fanport

സാനെ ബയേണിൽ പരിശീലനം തുടങ്ങി

മാഞ്ചസ്റ്റർ സിറ്റി വിട്ട് ബയേണിൽ എത്തിയ വിങ്ങർ ലെരോ സാനെ ഇന്ന് ബയേൺ ക്ലബിനൊപ്പം ആദ്യമായി പരിശീലനം നടത്തി. കഴിഞ്ഞ ആഴ്ച ആയിരുന്നു ബയേൺ മ്യൂണിച്ചിലേക്കുള്ള ട്രാൻസ്ഫർ സാനെ പൂർത്തിയാക്കിയത്. ഇന്ന ബയേണിന്റെ പരിശീലന ഗ്രൗണ്ടിൽ ഇറങ്ങിയ സാനെ ടീമിനൊപ്പം പരിശീലനം നടത്തി. ബയേണിന് ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ബാക്കി ഉണ്ട് എങ്കിലും സാനെയ്ക്ക് അതിൽ കളിക്കാൻ ആകില്ല.

അടുത്ത സീസണിൽ മാത്രമേ താരത്തിന് ബയേൺ ജേഴ്സിയിൽ ഇറങ്ങാൻ പറ്റുകയുള്ളൂ. സാനെയ്ക്ക് ബയേൺ അവരുടെ പ്രശസ്തമായ പത്താം നമ്പർ ജേഴ്സി നൽകിയിരുന്നു. മുമ്പ് റോബൻ അണിഞ്ഞിരുന്ന ജേഴ്സി ആണിത്. 55 മില്യണോളം നൽകിയാണ് താരത്തെ ബയേണ് സ്വന്തമാക്കിയത്. അഞ്ചു വർഷത്തെ കരാർ സാനെ ബയേണിൽ ഒപ്പുവെച്ചു.

Exit mobile version