Site icon Fanport

സാനെയ്ക്കായി 80 മില്യൺ വാഗ്ദാനം ചെയ്ത് ബയേൺ, 100 മില്യൺ ചോദിച്ച് സിറ്റി

മാഞ്ചസ്റ്റർ സിറ്റിയുടെ വിങ്ങർ ലെരോ സാനെയെ സ്വന്തമാക്കാനുള്ള ബയേൺ മ്യൂണിക്കിന്റെ ശ്രമത്തിന് തിരിച്ചടി. ജർമ്മൻ വിങ്ങർക്കായി 80 മില്യൺ ഓഫർ ബയേൺ സമർപ്പിച്ചു എങ്കിലും അത് മാഞ്ചസ്റ്റർ സിറ്റി നിരസിച്ചു. സാനെയെ കൈമാറണമെങ്കിൽ 100 മില്യൺ എങ്കിലും നൽകണമെന്നാണ് മാഞ്ചസ്റ്റർ സിറ്റി ആവശ്യപ്പെടുന്നത്. നേരത്തെ തന്നെ സാനെയെ സ്വന്തമാക്കാനുള്ള ആഗ്രഹം ബയേൺ അറിയിച്ചിരുന്നു.

എന്നാൽ സിറ്റി വൻ തുകയാണ് ആവശ്യപ്പെടുന്നത് എന്നും അത്ര നൽകാൻ ആവില്ല എന്നുനായിരുന്നു ബയേണിന്റെ വാദം. ഈ ഓഫർ നിരസിച്ചു എങ്കിലും ഇനിയും ബയേൺ സാനെയ്ക്കായി ശ്രമിക്കും. മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാനം താരമാണ് സാനെ എങ്കിലും ആദ്യ ഇലവനിൽ അവസരം കുറയുന്നതിനാൽ ക്ലബ് വിടാൻ സാനെയും താല്പര്യം പ്രകടിപ്പിച്ചിരുന്നു. സാനെ ഇപ്പോൾ ജർമ്മൻ ടീമിലെയും സജീവ സാന്നിദ്ധ്യമാണ്.

കഴിഞ്ഞ സീസണിൽ പതിവ് മികവിൽ നിന്നും പിറകോട്ട് പോയ ബയേൺ മ്യൂണിക്ക് ടീം ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ്‌.

Exit mobile version