Site icon Fanport

കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ സന്ദേശ് ജിങ്കൻ ചൈനക്കെതിരെ ഇന്ത്യയെ നയിക്കും

ചൈനക്കെതിരായ സഹൃദ മത്സരത്തിൽ ഇന്ത്യയെ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ കൂടിയായ സന്ദേശ് ജിങ്കൻ നയിക്കും. പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ ആണ് സന്ദേശ് ജിങ്കനെ ഇന്ത്യൻ ക്യാപ്റ്റൻ ആയി പ്രഖ്യാപിച്ചത്. നേരത്തെ ക്യാപ്റ്റൻ ആയിരുന്ന സുനിൽ ഛേത്രിയെ മാറ്റിയാണ് സന്ദേശ് ജിങ്കനെ ക്യാപ്റ്റൻ ആക്കിയത്.

നേരത്തെ സുനിൽ ഛേത്രിയുടെ അഭാവത്തിൽ ത്രി രാഷ്ട്ര ടൂർണമെന്റിൽ സന്ദേശ് ജിങ്കൻ ഇന്ത്യയെ നയിച്ചിരുന്നു. സന്ദേശ് ജിങ്കൻ മികച്ചൊരു നേതാവും മികച്ചൊരു പോരാളിയുമായത് കൊണ്ടാണ് ജിങ്കനെ ക്യാപ്റ്റനാക്കിയതെന്ന് ഇന്ത്യൻ പരിശീലകൻ പറഞ്ഞു.

21 വർഷത്തിനിടെ ആദ്യമായിട്ടാണ് ഇന്ത്യ ചൈനയെ നേരിടുന്നത്. അതെ സമയം 17 തവണ ചൈനയെ നേരിട്ട ഇന്ത്യക്ക് ഒരിക്കൽ പോലും അവർക്കെതിരെ ജയിക്കാനായിരുന്നില്ല.

Exit mobile version