“ജിങ്കന് എതിരെയല്ല കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്” – ഇവാൻ

Picsart 22 12 10 19 27 44 002

കേരള ബ്ലാസ്റ്റേഴ്സ് നാളെ ബെംഗളൂരു എഫ് സിയെ നേരിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്ന് ഏറെ പ്രതിഷേധങ്ങൾ നേരിടാൻ പോകുന്നത് ജിങ്കൻ ആകും. ക്ലബ് വിട്ട ശേഷം ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സിനെ നടത്തിയ പരാമർശങ്ങൾ ക്ലബിന്റെ ആരാധകർ മറന്നു കാണില്ല. ജിങ്കൻ നാളെ വീണ്ടും കൊച്ചിയിൽ എത്തുന്നത് കൊണ്ട് തന്നെ ജിങ്കനെ കുറിച്ച് ഇന്ന് പരിശീലകൻ ഇവാൻ വുകമാനോവിചിനോട് ചോദ്യങ്ങൾ ഉയർന്നു.

Picsart 22 12 10 19 27 53 984

ജിങ്കനെ നേരിടുന്നതിനെ കുറിച്ച് ചർച്ചകൾ നടന്നിരുന്നോ എന്നായിരുന്നു ചോദ്യം. എന്നാൽ ജിങ്കനെ കുറിച്ച് പ്രത്യേകിച്ച് ഒരു ചർച്ചയും നടന്നില്ല എന്ന് കോച്ച് പറഞ്ഞു. ഞങ്ങൾ ഒരു താരത്തെയല്ല നേരിടുന്നത് എന്നും ഒരു ടീമിനെ ആണെന്നും കോച്ച് പറഞ്ഞു. ജിങ്കൻ അവരുടെ പ്രധാന താരമാണ് എന്ന് ഞങ്ങൾക്ക് അറിയാം. അദ്ദേഹം ഇന്ത്യൻ ടീമിലെയും പ്രധാന താരമാണ്. ജിങ്കനും കേരള ബ്ലാസ്റ്റേഴ്സിനും ഇടയിൽ സംഭവിച്ചത് എല്ലാം കഴിഞ്ഞു പോയതാണ്. അതിൽ ശ്രദ്ധ കൊടുക്കുന്നില്ല. നാളെ മികച്ച പ്രകടനം നടത്തി ആരാധകർക്ക് വിരുന്ന് ഒരുക്കുന്നതിൽ ആണ് ടീമിന്റെ ശ്രദ്ധ എന്നും ഇവാൻ പറഞ്ഞു.

ബെംഗളൂരു എഫ് സിയിൽ എത്തിയ ശേഷം ഇതാദ്യമായാണ് ജിങ്കൻ ബ്ലാസ്റ്റേഴ്സിനെ നേരിടുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വൈരികൾക്ക് ഒപ്പം ജിങ്കൻ എത്തുമ്പോൾ ആരാധകരിൽ നിന്ന് വലിയ രീതിയിൽ ഉള്ള ചാന്റ്സുകൾ പ്രതീക്ഷിക്കാം.