Site icon Fanport

സാഞ്ചോക്കായി വൻ തുക നൽകാൻ ആവില്ല എന്ന് യുണൈറ്റഡ് ഡോർട്മുണ്ടിനോട്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ ട്രാൻസ്ഫർ വിൻഡോയിലെ പ്രധാന ലക്ഷ്യമാണ് ജേഡൻ സാഞ്ചോ. എന്നാൽ കൊറോണ കാരണം ഉണ്ടായ സാഹചര്യങ്ങൾ പരിഗണിച്ച് ഡോർട്മുണ്ട് താരത്തിന്റെ വില കുറക്കണം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആവശ്യപ്പെട്ടു. ഇത്ര വലിയ തുക സാഞ്ചോയ്ക്കായി നൽകാൻ ആവില്ല എന്നാണ് യുണൈറ്റഡ് പറയുന്നത്. ഇപ്പോൾ ജേഡൻ സാഞ്ചോയ്ക്കായി 110 മില്യണാണ് ഡോർട്മുണ്ട് ആവശ്യപ്പെടുന്നത്.

50 മുതൽ 70 മില്യൺ വരെയേ നൽകാൻ ആവു എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പറയുന്നത്. എന്നാൽ ഈ തുക ഡോർട്മുണ്ട് അംഗീകരിക്കുമോ എന്ന് സംശയമാണ്. താരം യുണൈറ്റഡിലേക്ക് വരാൻ ഒരുക്കമാണെങ്കിലും ഈ ട്രാൻസ്ഫർ തുകയിലുള്ള പ്രശ്നം ഈ നീക്കത്തിന് വലിയ തടസ്സമായേക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വലതു വിങ്ങിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് ഒലെ ജേഡൻ സാഞ്ചോയെ ടീമിൽ എത്തിക്കാൻ ആവശ്യപ്പെട്ടത്.

Exit mobile version