Site icon Fanport

സാഞ്ചോ മാഞ്ചസ്റ്റർ ട്രാൻസ്ഫറിന് വീണ്ടും ജീവൻ വെക്കുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും വലിയ ട്രാൻസ്ഫർ ലക്ഷ്യമായ സാഞ്ചോ മാഞ്ചസ്റ്ററിലേക്ക് എത്തുകയാണ് എന്ന് വീണ്ടും വാർത്തകൾ വരുന്നു. അവസാന ആഴ്ചകളിലായി മാഞ്ചസ്റ്റർ യുണൈറ്റഡും ഡോർട്മുണ്ടും തമ്മിലുള്ള ചർച്ചകൾ താൽക്കാലികമായി നിർത്തി വെച്ചിരുന്നു. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ വരുന്നു. ഡോർട്മുണ്ട് ആവശ്യപ്പെട്ട തുകയും സാഞ്ചോയുടെ ഏജന്റിന്റെ ഫീസും നൽകാൻ യുണൈറ്റഡ് തയ്യാറാണ് എന്ന വാർത്തകൾ ആണ് ഇപ്പോൾ വരുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് 120 മില്യൺ നൽകാൻ തയ്യാറാകാത്തതിനാൽ താരത്തെ വിൽക്കില്ല എന്ന നിലപാടിലേക്ക് ഡോർട്മുണ്ട് നേരത്തെ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് അഴഞ്ഞിരിക്കുകയാണ്. ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ സാഞ്ചോയെ എത്തിക്കാൻ ആണ് ക്ലബ് ശ്രമിക്കുന്നത്.
മാഞ്ചെസ്റ്റർ യുണൈറ്റഡുമായി സാഞ്ചോ നേരത്തെ തന്നെ കരാർ ധാരണയിൽ എത്തിയിരുന്നു. ക്ലബുകൾ തമ്മിൽ കൂടെ ഉടൻ ധാരണയിൽ ആകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Exit mobile version