Site icon Fanport

ക്ലബ് വിടാതിരിക്കാൻ സാഞ്ചോയ്ക്ക് വൻ വേതന വർധന നൽകാൻ ഡോർട്മുണ്ട്

ഇംഗ്ലീഷ് യുവതാരം സാഞ്ചോയെ ഡോർട്മുണ്ടിൽ നിന്ന് റാഞ്ചാൻ വേണ്ടി ഒരുങ്ങി നിൽക്കുകയാണ് ലോകത്തെ വൻ ക്ലബുകൾ ഒക്കെ. എന്നാൽ സാഞ്ചോ ക്ലബ് വിടാതിരിക്കാനുള്ള ശ്രമങ്ങൾ ഡോർട്മുണ്ടും ആരംഭിച്ചു. ക്ലബ് വിടാതിരുന്നാൽ വൻ വേതന വർധനവ് സാഞ്ചോയ്ക്ക് നൽകാൻ ആണ് ഡോർട്മുണ്ട് ആലോചിക്കുന്നത്. ഇപ്പോൾ വർഷത്തിൽ 6 മില്യൺ ആണ് സാഞ്ചോയുടെ ശമ്പളം.

അത് 9.6 മില്യൺ യൂറോ ആക്കി ഉയർത്താനാണ് ഡോർട്മുണ്ട് ആലോചിക്കുന്നത്. ഇതിനായുള്ള പ്രവർത്തനങ്ങൾ അവർ ആരംഭിച്ചു. ഡോർട്മുണ്ട് ക്യാപ്റ്റൻ റിയുസിന് മാത്രമെ ഇതിലും വലിയ വേതനം ക്ലബിൽ ഇപ്പോൾ ഉള്ളൂ. എന്നാൽ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കോ ചെൽസിയിലേക്കോ പോകും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Exit mobile version