Sanjusamson

പല കാരണങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ടീമിൽ സഞ്ജുവിന് പലപ്പോഴും ടോപ് ഓര്‍ഡറിൽ അവസരം ലഭിയ്ക്കാറില്ല – കെഎൽ രാഹുല്‍

ഇന്ത്യയ്ക്കായി പല അവസരങ്ങള്‍ ലഭിച്ചപ്പോളും അത് വേണ്ട വിധത്തിൽ സഞ്ജുവിന് ഉപയോഗിക്കാനായിട്ടില്ല. ചിലപ്പോള്‍ മികച്ച ഇന്നിംഗ്സ് പുറത്തെടുക്കുന്ന താരം പിന്നീട് അടുത്ത മത്സരത്തിൽ വിക്കറ്റ് വലിച്ചെറിയുന്നത് നമുക്ക് പലപ്പോളും കാണാനായിട്ടുണ്ട്. എന്നാൽ താരത്തിന് പലപ്പോഴും ലോവര്‍ മിഡിലോഡറിലാണ് ബാറ്റിംഗ് അവസരം ലഭിച്ചിരുന്നത്.

സഞ്ജു ഐപിഎലിലെ അത്ഭുത പ്രതിഭയാണെന്നും എന്നാൽ നിര്‍ഭാഗ്യവശാൽ ഇന്ത്യന്‍ ടീമിൽ താരത്തിന് വേണ്ടത്ര അവസരം ടോപ് ഓര്‍ഡറിൽ ലഭിച്ചിട്ടില്ലെന്നും അതിന് പല കാരണങ്ങളുണ്ടെന്നും പറഞ്ഞ് ടീം നായകന്‍ കെഎൽ രാഹുൽ. ഈ അവസരം സഞ്ജു മികച്ച രീതിയിൽ ഉപയോഗിച്ചത് കണ്ട് ഏറെ സന്തോഷമുണ്ടെന്നും കെഎൽ രാഹുല്‍ വ്യക്താക്കി.

ഇന്ത്യയ്ക്ക് വേണ്ടി മൂന്നാം നമ്പറിൽ ഇറങ്ങിയ താരം തന്റെ കന്നി ഏകദിന ശതകം ഇന്നലെ സ്വന്തമാക്കുകയായിരുന്നു. 114 പന്തിൽ നിന്ന് 108 റൺസാണ് സഞ്ജു നേടിയത്.

Exit mobile version