Samkonstas

അരങ്ങേറ്റത്തിൽ അര്‍ദ്ധ ശതകവുമായി സാം കോന്‍സ്റ്റാസ്, ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം

മെൽബേണിലെ ബോക്സിംഗ് ഡേ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം. മത്സരത്തിന്റെ ആദ്യ ദിവസം ഉച്ചഭക്ഷണത്തിനായി പിരിയുമ്പോള്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ 112/1 എന്ന നിലയിലാണ്. 65 പന്തിൽ 60 റൺസ് നേടിയ അരങ്ങേറ്റക്കാരന്‍ സാം കോന്‍സ്റ്റാസിന്റെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.

ജസ്പ്രീത് ബുംറയെ ആക്രമിച്ച് കളിച്ചാണ് യുവതാരം ഭയമില്ലാതെ ബാറ്റ് വീശിയത്. ബുംറയുടെ ഒരോവറിൽ 18 റൺസ് വരെ താരം നേടി. ടെസ്റ്റിലെ ജസ്പ്രിത് ബുംറയുടെ ഏറ്റവും അധികം റൺസ് വഴങ്ങിയ നാല് ഓവറുകളിൽ രണ്ടെണ്ണം ഇന്നത്തെ ദിവസം പിറന്നതായിരുന്നു.

38 റൺസുമായി ഉസ്മാന്‍ ഖവാജയും 12 റൺസ് നേടി മാര്‍നസ് ലാബൂഷാനുമാണ് ക്രീസിലുള്ളത്. രവീന്ദ്ര ജഡേജയ്ക്കാണ് ഏക വിക്കറ്റ്.

Exit mobile version