Site icon Fanport

ഫിഫ ബെസ്റ്റ്, മികച്ച വനിതാ താരങ്ങളുടെ ലിസ്റ്റിൽ നിന്ന് സാം കെർ പുറത്ത്

ഫിഫയുടെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനുള്ള അവസാന മൂ‌ന്ന് നോമിനേഷനുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ ഉടനീളം മികച്ചു നിന്ന ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ഒളിമ്പിക് ലിയോൺ താരമായ അദ ഹെഗെർബെർഗ്, സെനിഫർ മറോസാൻ, ബ്രസീൽ ഇതിഹാസമായ മാർത എന്നിവരാണ് അവസാനമായി അവാർഡ് പരിഗണനയ്ക്ക് ഉള്ളത്.

കഴിഞ്ഞ സീസണിൽ വനിതാ ഫുട്ബോളിൽ നിറഞ്ഞാടിയ സാം കെർ പക്ഷെ അവസാന മൂന്നിൽ വന്നില്ല. അമേരിക്കൻ വനിതാ ലീഗിലും ഓസ്ട്രേലിയൻ വനിതാ ലീഗിലും ഒരേ സീസണിൽ ടോപ് സ്കോററായിട്ടും കെറിന് അവസാന മൂന്നിൽ ഇടം ലഭിക്കാത്തത് ഫുട്ബോൾ നിരീക്ഷകരെ‌ ഞെട്ടിച്ചിട്ടുണ്ട്.

അവസാന മൂന്നിൽ ലിയോൺ സ്ട്രൈക്കർ അദയ്ക്കാണ് മികച്ച താരമാകാൻ കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ മാത്രം 15 ഗോളുകൾ അദ നേടിയിരുന്നു.

Exit mobile version