Picsart 25 02 10 11 30 03 873

സൽമാൻ നിസാർ ഹീറോ!! അവസാന വിക്കറ്റിൽ 81 റൺസ് ചേർത്ത് കേരളത്തിന് ലീഡ് നൽകി

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിന് എതിരെ കേരളത്തിന് ലീഡ്‌. ഇന്ന് 200/9 എന്ന നിലയിൽ കളി പുനരാരംഭിക്കുമ്പോൾ കേരളം 80 റൺസ് പിറകിൽ ആയിരുന്നു‌. ബേസിൽ തമ്പിയെയും കൂട്ടുപിടിച്ച് സൽമാൻ നിസാർ നടത്തിയ രക്ഷാപ്രവർത്തനം ആണ് കേരളത്തെ ലീഡിൽ എത്തിച്ചത്.

ജമ്മു & കാശ്മീർ ആദ്യ ഇന്നിംഗ്സിൽ 280 റൺസ് നേടിയിരുന്നു‌. ജലജ് സക്സേന (67) എടുത്ത് ഇന്നലെ തിളങ്ങിയിരുന്നു.‌ ഇന്ന് സൽമാൻ നിസാർ 112 റൺസുമായി പുറത്താകാതെ നിന്ന് ലീഡിലേക്ക് എത്തിക്കുക ആയിരുന്നു. ബേസിൽ തമ്പി 15 റൺസ് എടുത്തു് പുറത്തായി. കേരളം 281 റൺസ് എടുത്ത് ഒരു റണ്ണിന്റെ ലീഡിൽ ഇന്നിംഗ്സ് അവസാനിപ്പിച്ചു.

Exit mobile version