Site icon Fanport

സൽമാൻ ഇനി കൊൽക്കത്തയിൽ കളിക്കും

മലയാളി മധ്യനിര താരം സൽമാൻ കള്ളിയത്ത് ഇനി കൊൽക്കത്തയിൽ കളിക്കും. കൊൽക്കത്തൻ ക്ലബായ ഡയമണ്ട് ഹാർബർ എഫ് സി ആണ് സൽമാൻ കള്ളിയത്തിനെ സൈൻ ചെയ്തിരിക്കുന്നത്. ഡയമണ്ട് ഹാർബറിനായി കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ആകും സൽമാൻ കളിക്കുക. 26കാരനായ താരം അവസാന സീസണിൽ കേരള യുണൈറ്റഡിനായായിരുന്നു സൽമാൻ കളിച്ചിരുന്നത്.

മുമ്പ് നാലു സീസണോളം സൽമാൻ ഗോകുലം കേരളക്കായി കളിച്ചിട്ടുണ്ട്. ഗോകുലത്തിന് ഒപ്പം ഐ ലീഗ് കിരീടവും ഡ്യൂറണ്ട് കപ്പും സൽമാൻ നേടിയിട്ടുണ്ട്. സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെയും പ്രധാനി ആയിരുന്നു തിരൂരുകാരനായ സൽമാൻ.

Exit mobile version