Site icon Fanport

സലാ മാജിക്കിൽ ലിവർപൂൾ മുന്നോട്ട്, ഗോളിന്റെ എണ്ണത്തിൽ നാപോളി ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്

ആൻഫീൽഡ് ലിവർപൂളിനൊപ്പം നിന്ന നിർണായക മത്സരത്തിൽ മൂന്ന് പോയന്റ് സ്വന്തമാക്കി ലിവർപൂൾ ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു. ഇന്ന് ആവേശം നിറഞ്ഞ മത്സരത്തിൽ ഏക ഗോളിന് നാപോളിയെ തോൽപ്പിച്ചാണ് ലിവർപൂൾ നോക്കൗട്ട് റൗണ്ടിലേക്ക് കടന്നത്. ഇന്ന് ഒരു ഗോളിന് ജയിച്ചതോടെ നാപോളിക്കും ലിവർപൂളിനും ഒമ്പതു പോയന്റ് വീതമായി. ഗോൾ ഡിഫറൻസും ഹെഡ് ടു ഹെഡും എല്ലാം തുല്യം. അവസാനം ഗോൾ അടിച്ച എണ്ണം കൂടുതൽ എന്ന ബലത്തിൽ ലിവർപൂൾ നാപോളിയെ പിറകിൽ ആക്കി നോക്കൗട്ടിലേക്ക് കടക്കുകയായിരുന്നു. ഗ്രൂപ്പിലെ ആദ്യ സ്ഥാനം 12 പോയന്റുമായി പി എസ് ജി സ്വന്തമാക്കി.

കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ ലിവർപൂളിനെ രക്ഷിച്ചത് മൊഹമ്മദ് സലായാണ്. ഇന്ന് ലിവർപൂളിന്റെ ഏക ഗോൾ നേടിയതും സലായാണ്. നിരവധി അവസരങ്ങൾ ലിവർപൂൾ ഇന്ന് പാഴാക്കി. അതിനു അവസാനം വലിയ വില ലിവർപൂൾ കൊടുക്കേണ്ടി വന്നേനെ. ഇഞ്ച്വറി ടൈമിൽ നാപോളി സ്ട്രൈക്കർ മിലികിന്റെ ഗോളെന്ന് ഉറച്ച ഷോട്ട് അലിസൺ രക്ഷപ്പെടുത്തി. അല്ലായിരുന്നു എങ്കിൽ ആൻഫീൽഡിൽ ഇന്ന് ലിവർപൂൾ ആരാധകരുടെ കണ്ണർ വീഴുമായിരുന്നു.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് പരാജയങ്ങൾ ലിവർപൂൾ നേരിട്ടു. മൂന്ന് പരാജയങ്ങളും വന്നത് എവേ മത്സരങ്ങളിൽ ആയിരുന്നു.

Exit mobile version