സലായുടെ ഒരൊറ്റ പെനാൾട്ടിയിൽ ലിവർപൂൾ, ആൻഫീൽഡിലേക്കുള്ള വരവിൽ ജെറാഡിന് നിരാശ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏവരും കൗതുകത്തോടെ കണ്ട ജെറാഡിന്റെ ആൻഫീൽഡിലേക്കുള്ള തിരിച്ചുവരവിൽ ലിവർപൂളിന് വിജയം. ആസ്റ്റൺ വില്ലയുടെ പരിശീലകനായി ആൻഫീൽഡിൽ എത്തിയ ലിവർപൂൾ ഇതിഹാസം എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ലിവർപൂളിന്റെ അറ്റാക്കുകളിൽ ഭൂരിഭാഗവും സമർത്ഥമായി തടയാൻ ആസ്റ്റൺ വില്ലക്ക് ആയെങ്കിലും രണ്ടാം പകുതിയിലെ ഒരു പെനാൾട്ടി അവരുടെ പ്രതിരോധം തകർത്തു.

മിങ്സ് സലായെ വീഴ്ത്തിയതിനായിരുന്നു പെനാൾട്ടി ലഭിച്ചത്. 67ആം മിനുട്ടിൽ ഈ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് സലാ ലിവർപൂളിന് ലീഡും വിജയവും നൽകി. കൗണ്ടർ അറ്റാക്കിലൂടെ ലിവർപൂളിനെതിരെ സമനില നേടാൻ വില്ല ശ്രമിച്ചു എങ്കിലും അവർക്ക് മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. ഈ വിജയത്തോടെ ലിവർപൂൾ 37 പോയിന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുകയാണ്. ആസ്റ്റൺ വില്ല 19 പോയിന്റുമായി 12ആം സ്ഥാനത്ത് നിൽക്കുകയാണ്.

Exit mobile version