സാല റഷ്യയിൽ ഉണ്ടാകും, ഈജിപ്ത് അന്തിമ ലോകകപ്പ് ടീം പ്രഖ്യാപിച്ചു

- Advertisement -

ലോകകപ്പിനായുള്ള അന്തിമ 23 അംഗ ടീമിനെ ഈജിപ്ത് പ്രഖ്യാപിച്ചു. ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ തോളിന് പരിക്കേറ്റ് ചികിത്സയിൽ ഉള്ള മൊഹമ്മദ് സാലയും അവസാന 23 അംഗ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. പരിക്ക് ഭേദമാകും എന്നും റഷ്യയിൽ തുടക്കം മുതൽ സാല കളിക്കും എന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ സാലയുടെ പരിക്ക് ഫുട്ബോൾ ലോകത്തെ തന്നെ ആശങ്കയിലാക്കിയിരുന്നു.

ആഴ്സണൽ മധ്യനിര താരം എൽനേനിയും ടീമിൽ ഉണ്ട്. എൽനേനിയുടെ പരിക്ക് ഭേദമായിട്ടുണ്ട്. വെസ്റ്റ് ബ്രോ താരം അഹമ്മദ് ഹെഗാസി, ആസ്റ്റൺ വില്ല താരം എൽമുഹമ്മദി എന്നിവരും അവസാന സ്ക്വാഡിൽ ഇടംപിടിച്ചു. ഉറുഗ്വേയ്ക്ക് എതിരെയാണ് ഈജിപ്തിന്റെ ആദ്യ മത്സരം.

Goalkeepers: Essam El Hadary (Al Taawoun), Mohamed El-Shennawy (Al Ahly), Sherif Ekramy (Al Ahly).

Defenders: Ahmed Fathi, Saad Samir, Ayman Ashraf (all Al Ahly), Mahmoud Hamdy (Zamalek), Mohamed Abdel-Shafy (Al Fateh), Ahmed Hegazi (West Brom), Ali Gabr (Zamalek), Ahmed Elmohamady (Aston Villa), Omar Gaber (Los Angeles FC).

Midfielders: Tarek Hamed, (Zamalek), Shikabala (Zamalek), Abdallah Said (Al Ahli), Sam Morsy (Wigan Athletic), Mohamed Elneny (Arsenal), Mahmoud Kahraba (Al Ittihad), Ramadan Sobhi (Stoke City), Mahmoud Hassan (Kasimpasa), Amr Warda (Atromitos Athens).

Forwards: Marwan Mohsen (Al Ahly), Mohamed Salah (Liverpool).

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement