ഇനി ശരിക്കുമുള്ള ജീവിതത്തിൽ കാണാം, സോഷ്യൽ മീഡിയയോട് വിട പറഞ്ഞ മൊ സലാ

സാമൂഹിക മാധ്യമങ്ങളിൽ ഫുട്ബോൾ താരങ്ങൾ തകർത്തു വാഴുന്നതിനിടെ വ്യത്യസ്തമായ തീരുമാനവുമായി വന്നിരിക്കുകയാണ് ലിവർപൂൾ ഫോർവേഡ് മൊഹമ്മദ് സലാ. ഇന്നലെ ട്വിറ്ററിൽ സാമൂഹിക മാധ്യമങ്ങൾ വിടുകയാണെന്ന സൂചനകൾ നൽകിയ ട്വീറ്റ് ഇട്ട ശേഷം താരം ട്വിറ്റർ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തു. ഇത് സലായുടെ ആരാധകരെ ആശങ്കയിലാക്കി.

2019ലെ തന്റെ ലക്ഷ്യം എല്ലാവരുമായി നേരിട്ട് ബന്ധപ്പെട്ടൽ ആണെന്നായിരുന്നു സലായുടെ അവസാന ട്വീറ്റിന്റെ ഉള്ളടക്കം. ഇത് ഇന്റർനെറ്റിൽ കുടുങ്ങി കിടക്കുന്ന ലോകത്തിന് അത് വിട്ട് പുറത്തുള്ള ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കാനുള്ള സന്ദേശം നൽകലാണെന്ന് ഫുട്ബോൾ നിരീക്ഷകർ പറയുന്നു. പ്രീമിയർ ലീഗിലെ കിരീട പോരാട്ടം അവസാനത്തോട് അടുക്കുന്നതിനാൽ കൂടുതൽ ശ്രദ്ധ ഫുട്ബോളിലേക്ക് കൊടുക്കാൻ വേണ്ടിയാണ് സലാ അക്കൗണ്ട് കളഞ്ഞത് എന്ന് ലിവർപൂൾ ആരാധകരും പറയുന്നു.

എന്നാൽ അടുത്തിടെ പെനാൾട്ടി നേടാനായി സലാ ഡൈവ് ചെയ്യുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ സലാ ഒരുപാട് വിമർശനം നേരിടേണ്ടി വന്നിരുന്നു. അതാകും സലായെ ട്വിറ്റർ വിടാൻ പ്രേരിപ്പിച്ചിട്ടുണ്ടാവുക എന്ന് ഒരു കൂട്ടർ പറയുന്നു.

Exit mobile version