Site icon Fanport

സെമിയുറപ്പിച്ച് സൈന, ആദ്യ ഗെയിമില്‍ അവിശ്വസനീയ തിരിച്ചുവരവ്

ഏഷ്യന്‍ ഗെയിംസ് വനിത സിംഗിള്‍സ് സെമിയില്‍ കടന്ന് സൈന നെഹ്‍‍വാല്‍. ഇന്തോനേഷ്യയുടെ ലോക നാലാം നമ്പര്‍ താരം റാച്ചനോക് ഇന്റാനോണിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് സൈന തന്റെ സെമി സ്ഥാനം ഉറപ്പിച്ചത്. സ്കോര്‍ 21-19, 21-16. സെമിയില്‍ എത്തിയതോടെ സൈനയ്ക്ക് മെഡല്‍ ഉറപ്പായിട്ടുണ്ട്.

ആദ്യ ഗെയിമില്‍ 3-12നു പിന്നില്‍ നിന്ന ശേഷമാണ് സൈന ഗെയിം സ്വന്തമാക്കിയത്. ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് 11-3 എന്ന സ്കോറിനു ഇന്തോനേഷ്യ താരമായിരുന്നു മിന്നില്‍ പിന്നീട് 17-11 എന്ന ലീഡ് കരസ്ഥമാക്കിയെങ്കിലും സൈന 17-17നു ഒപ്പം പിടിച്ചു. അടുത്ത പോയിന്റ് റാച്ചനോക് നേടിയെങ്കിലും തുടരെ 4 പോയിന്റുകള്‍ സ്വന്തമാക്കി ആദ്യ ഗെയിം സൈന 21-18നു പോക്കറ്റിലാക്കി.

രണ്ടാം ഗെയിമില്‍ സൈന 7-4ന്റെ ലീഡ് നേടിയെങ്കിലും ലീഡ് കുറച്ച് ഇടവേള സമയത്ത് അത് രണ്ടാക്കി കുറയ്ക്കുവാന്‍ റാച്ചനോകിനു സാധിച്ചു. രണ്ടാം ഗെയിമിന്റെ ഇടവേള സമയത്ത് സൈന 11-9നു ലീഡ് കൈവശപ്പെടുത്തിയിരുന്നു.ഇടവേളയ്ക്ക് ശേഷം കൂടുതല്‍ മികവോട് കളത്തിലെത്തിയ സൈന 16-11ന്റെ ലീഡ് നേടി.

Exit mobile version