സഹൽ ഇല്ലാ ഫൈനൽ!! ഫൈനലിന് സഹൽ ഉണ്ടാകില്ല

കേരള ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച ഐ എസ് എൽ ഫൈനലിൽ ഇറങ്ങുമ്പോൾ ഒപ്പം അവരുടെ യുവതാരം സഹൽ അബ്ദുൽ സമദ് ഉണ്ടാകില്ല. ഹാംസ്ട്രിങ് ഇഞ്ച്വറി ആണ് സഹൽ അബ്ദുൽ സമദിനെ പുറത്ത് ഇരുത്തുന്നത്. സഹലിന് രണ്ടാം പാദ സെമി ഫൈനലിന് തൊട്ടു മുമ്പ് ആണ് പരിക്കേറ്റത്. ഹാംസ്ട്രിങ് ഇഞ്ച്വറി ആയത് കൊണ്ട് തന്നെ ഞായറാഴ്ചക്ക് മുമ്പ് തിരികെയെത്തുക സഹലിന് എളുപ്പമാകില്ല.

സഹലിനെ ഫൈനലിന് നഷ്ടമാകും എന്ന് കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദും ഇന്ന് സ്ഥിരീകരിച്ചു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ആറ് ഗോളുകൾ നേടാൻ സഹലിനായിരുന്നു. സഹലിന് ഐ എസ് എൽ കഴിഞ്ഞ ഉടനെ തന്നെയുള്ള ഇന്ത്യയുടെ സൂഹൃദ മത്സരങ്ങളും നഷ്ടമാകും.

Exit mobile version