Site icon Fanport

സഹൽ അബ്ദു സമദ് എന്ന മാജിക്ക് കേരള ബ്ലാസ്റ്റേഴ്സിൽ തുടരും, പുതിയ കരാർ

ഈ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഏറ്റവും മികവ് പുലർത്തിയ താരമായ സഹൽ അബ്ദുൽ സമദ് ഇനിയും ക്ലബിൽ തുടരും എന്ന് ഉറപ്പായി. സഹക് അബ്ദുക് സമദ് കേരള ബ്ലാസ്റ്റേഴ്സുമായി പുതിയ കരാർ ഒപ്പുവെച്ചു. മൂന്ന് വർഷത്തേക്കാണ് പുതിയ കരാർ‌. ഇതോടെ സഹൽ 2022 വരെ ക്ലബിൽ തുടരും എന്ന് ഉറപ്പായി. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചെടുത്തോളം ഏറ്റവും സന്തോഷം നൽകുന്ന വാർത്തയാകും ഇത്.

ഈ കഴിഞ്ഞ ഐ എസ് എല്ലിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറായി തിരഞ്ഞെടുക്കപ്പെട്ട താരമായിരുന്നു സഹൽ അബ്ദുൽ സമദ്. കേരള ബ്ലാസ്റ്റേഴ്സിന്റെ 18ആം നമ്പർ ആയ സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സിനായി അവസാന സീസണിൽ ഗംഭീര പ്രകടനമായിരുന്നു പുറത്തെടുത്തത്. നിരാശയാർന്ന സീസണിലും സഹൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എല്ലിലെ ആകെ ഉള്ള സന്തോഷം.

ഈ പ്രകടനം സഹലിനെ ഇന്ത്യൻ അണ്ടർ 23 ടീമിൽ വരെ എത്തിച്ചുരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി ഇതുവരെ 19 മത്സരങ്ങൾ കളിച്ച ഈ 22കാരൻ ഒരു ഗോളും നേടിയിട്ടുണ്ട്‌. രണ്ട് വർഷം മുമ്പ് നടന്ന സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ കുതിപ്പിൽ ഒപ്പമുണ്ടായിരുന്നു. അന്ന് സന്തോഷ് ട്രോഫിയിൽ കാണിച്ച മികവാണ് സഹലിനെ ബ്ലാസ്റ്റേഴ്സിൽ എത്തിച്ചത്.

Exit mobile version