“താൻ പെർഫക്ട് താരമല്ല, മെച്ചപ്പെടാൻ ശ്രമിച്ചു കൊണ്ടേയിരിക്കും” – സഹൽ അബ്ദുൽ സമദ്

കേരള ബ്ലാസ്റ്റേഴ്സിനായി തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുകയാണ് ഇപ്പോൾ സഹൽ അബ്ദുൽ സമദ്. മുംബൈ സിറ്റിക്ക് എതിരെ ഉൾപ്പെടെ രണ്ട് ഗോളുകൾ ഈ സീസണിൽ സഹൽ നേടി കഴിഞ്ഞു. ഗോളടിക്കുന്നതിൽ സന്തോഷം ഉണ്ട് എന്ന് പറഞ്ഞ സഹൽ പക്ഷെ താൻ ഒരു പെർഫക്ട് താരമാണെന്ന് കരുതുന്നില്ല എന്ന് പറഞ്ഞു. എനിക്ക് ഒരുപാട് മെച്ചപ്പെടാൻ ഉണ്ട്. അതിനു വേണ്ടി പ്രയത്നിക്കുന്നത് തുടരണം. എന്ത് പ്രയത്നവും ചെയ്യാൻ താൻ തയ്യാറാണെന്നും സഹൽ പറഞ്ഞു.

ഗോൾ നേടാൻ കഴിയുന്നതിൽ താൻ ദൈവത്തോട് നന്ദി പറയുന്നു. ഒരു മിഡ്ഫീൽഡർ എന്ന നിലയിൽ ഗോൾ നേടാൻ ആകുന്നത് വലിയ സന്തോഷം നൽകുന്നു. ടീമിനെ സഹായിക്കാൻ ആകുന്നതിൽ അഭിമാനം ഉണ്ട് എന്നും സഹൽ പറഞ്ഞു. ഗോളടിക്കാൻ കഴിഞ്ഞില്ല എങ്കിൽ ഡിഫൻഡ് ചെയ്തായാലും ടീമിനെ സഹായിക്കാൻ ആകണം. ടീമിനെ സഹായിക്കുന്നതിൽ ആണ് സന്തോഷം എന്നും സഹൽ പറഞ്ഞു.

Exit mobile version