ഡേവിഡ് ജെയിംസിനെ പ്രകീർത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹൽ

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് ജെയിംസിനെ പ്രകീർത്തിച്ച് ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൽ സമദ്. ഡേവിഡ് ജെയിംസ് മികച്ചൊരു പരിശീലകനാണെന്നും മുൻപ് ഒരു മികച്ച ഫുട്ബോൾ താരമായിരുന്നെന്നും സഹൽ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ രണ്ടു മത്സരങ്ങളിലും ആദ്യ പതിനൊന്നിൽ സ്ഥാനം നേടാൻ സഹലിന് ആയിരുന്നു. ഇതിനു പിന്നാലെയാണ് ഡേവിഡ് ജെയിംസിനെ പ്രകീർത്തിച്ച് സഹൽ രംഗത്തെത്തിയത്.

ടീമിലെ ഏതു ഒരാൾക്കും ഇപ്പോഴും സമീപിക്കാവുന്ന ഒരാളാണ് ഡേവിഡ് ജെയിംസ് എന്നും യുവതാരങ്ങൾക്ക് മികച്ച പിന്തുണയാണ് നൽകുന്നതെന്നും സഹൽ പറഞ്ഞു. ടീമിൽ സീനിയർ ജൂനിയർ എന്ന വ്യത്യാസം ഇല്ലെന്നും ഡേവിഡ് ജെയിംസ് എല്ലാ താരങ്ങളെയും ഒരുപോലെയാണ് പരിഗണിക്കുന്നതെന്നും സഹൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഡേവിഡ് ജെയിംസും സഹലിനെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നു. സഹൽ പ്രീ സീസണിൽ കാഴ്ചവെച്ച മികച്ച പ്രകടനം കൊണ്ടാണ് ടീമിൽ എത്തിയതെന്നും നല്ല ഭാവിയുള്ള താരമാണ് സഹൽ എന്നും ഡേവിഡ് ജെയിംസ് പറഞ്ഞിരുന്നു.

Exit mobile version