സച്ചിന്റെ മാസ്റ്റർ ക്ലാസ്, യുവരാജിന്റെ വെടിക്കെട്ട്, ഇന്ത്യൻ ഇതിഹാസങ്ങൾക്ക് കൂറ്റൻ സ്കോർ

ലോക റോഡ് സേഫ്റ്റി ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കൻ ഇതിഹാസങ്ങൾക്ക് എതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ‌. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 204 റൺസാണ് എടുത്തത്. സച്ചിൻ തെൻഡുൽക്കറുടെയും യുവരാജിന്റെയും ഗംഭീര ബാറ്റിംഗ് പ്രകടനങ്ങളാണ് ഇന്ത്യക്ക് വലിയ സ്കോർ നൽകിയത്. തുടക്കത്തിൽ തന്നെ സെവാഗിനെ നഷ്ടപ്പെട്ട ഇന്ത്യയെ പതറാതെ മുന്നോട്ട് നയിച്ചത് സച്ചിന്റെ ഇന്നിങ്സ് ആയിരുന്നു.

37 പന്തിൽ 60 റൺസ് അടിക്കാൻ സച്ചിനായി. 9 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു സച്ചിന്റെ ഇന്നിങ്സ്. സച്ചിനും 42 റൺസ് എടുത്ത ബദ്രിനാഥും തമ്മിലുള്ള കൂട്ടുകെട്ട് ഇന്ത്യൻ ബാറ്റിംഗിന് അടിത്തറയിട്ടു. പിന്നീട് വന്ന യുവരാജ് സിങും യൂസുഫ് പഠാനും ഗോണിയും ഒക്കെ അവസാനം വെടിക്കെട്ട് ബാറ്റിംഗ് തന്നെ നടത്തി. യുവരാജ് 22 പന്തിൽ 52 റൺസാണ് അടിച്ചത്. 6 സിക്സും 2 ഫോറും ഉൾപ്പെടുന്നു. യൂസുഫ് പഠാൻ 10 പന്തിൽ 23 റൺസും ഗോണി 9 പന്തിൽ 16 റൺസും എടുത്തു.

Exit mobile version