Site icon Fanport

സാഫ് അണ്ടർ 15; ഭൂട്ടാന്റെ വലയിൽ 10 ഗോളുകൾ അടിച്ച് ഇന്ത്യ

പെൺകുട്ടികളുടെ സാഫ് അണ്ടർ 15 ടൂർണമെന്റിൽ ഇന്ത്യക്ക് മറ്റൊരു വൻ വിജയം. ഇന്ന് ഭൂട്ടാനിൽ വെച്ച് നടന്ന മത്സരത്തിൽ ആതിഥേയരായ ഭൂട്ടാനെയാണ് ഇന്ത്യ തോൽപ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ 10 ഗോളുകളാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. ഒന്നിനെതിരെ 10 ഗോളിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി സായി സങ്കെ ഇന്ന് ഹാട്രിക്ക് നേടി.

ലിൻഡ, കിരൺ, സുമതി എന്നിവർ ഇരട്ട ഗോളുകളും നേടി. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് നേപ്പാളിനെയും തോൽപ്പിച്ചിരുന്നു. ഈ വിജയത്തോടെ ഇന്ത്യ ഫൈനൽ ഉറപ്പിച്ചു. ഇനി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.

Exit mobile version