Site icon Fanport

സാഫ് കപ്പ്, ഇന്ത്യൻ കുട്ടികൾ സെമി ഫൈനലിൽ

അണ്ടർ 15 പെൺകുട്ടികളുടെ സാഫ് കപ്പിൽ ഇന്ത്യ സെമി ഫൈനലിൽ. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ആതിഥേയരായ ഭൂട്ടാനെ പരാജയപ്പെടുത്തി ആണ് ഇന്ത്യ സെമിയിലേക്ക് കടന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. കളിയുടെ രണ്ടാം പകുതിയിൽ ഷിൽകി ദേവിയാണ് ഇന്ത്യക്കായി വിജയ ഗോൾ നേടിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ എതിരില്ലാത്ത 12 ഗോളുകൾക്കും ഇന്ത്യ തോൽപ്പിച്ചിരുന്നു.

നേപാൾ ബംഗ്ലാദേശ് പോരിലെ വിജയികളെയാകും സെമിയിൽ ഇന്ത്യ നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version