Site icon Fanport

സാഫ് കിരീടം തേടി ഇന്ത്യ ഇന്ന് ബംഗ്ലാദേശിന് എതിരെ

അണ്ടർ 19 സാഫ് കപ്പിൽ കിരീടം തേടി ഇന്ത്യൻ പെൺകുട്ടികൾ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങും. ധാക്കയിൽ നടക്കുന്ന ഫൈനലിൽ വൈകിട്ട് 5.30ന് ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും. കളി തത്സമയം യൂടൂബിൽ കാണാം. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് 1-0 എന്ന സ്കോറിന് പരാജയപ്പെട്ടിരുന്നു. ആ മത്സരം ഒഴികെ ബാക്കി എല്ലാം വിജയിച്ച് 9 പോയിന്റുമായാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. ബംഗ്ലാദേശ് അപരാജിതരായി 10 പോയിന്റുമായാണ് ഫൈനലിൽ എത്തിയത്.

“ബംഗ്ലാദേശ് നമുക്ക് എതിരെ ശക്തമായി വരും എന്നതിനാൽ, നാളെ ഞങ്ങൾ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ഈ ചാമ്പ്യൻഷിപ്പിലെ ഞങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഞങ്ങൾ നോക്കും.” ഫൈനലിന് മുന്നെ ഇന്ത്യൻ പരിശീലകൻ അലക്സ് പറഞ്ഞു.

Exit mobile version