Site icon Fanport

സാഫ് കപ്പ്, ഇന്ത്യൻ കുട്ടികൾ ഫൈനലിൽ

അണ്ടർ 15 പെൺകുട്ടികളുടെ സാഫ് കപ്പിൽ ഇന്ത്യഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ നേപ്പാളിനെ പരാജയപ്പെടുത്തി ആണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. കളിയുടെ ആദ്യ പകുതിയിൽ ലിൻഡാ കോം ഇന്ത്യയെ ആദ്യം മുന്നിലെത്തിച്ചു. പക്ഷെ ആദ്യ പകുതിയിൽ തന്നെ ഇന്ത്യയുടെ ഗോൾകീപ്പർക്ക് പറ്റിയ അബദ്ധം നേപ്പാളിന് സമനില നൽകുകയായിരുന്നു.

തുടർന്ന് രണ്ടാം പകുതിയിൽ ആക്രമിച്ച് കളിച്ച ഇന്ത്യ 59ആം മിനുട്ടിൽ ലീഡ് എടുത്തു. ഒരു ലോംഗ് റേഞ്ചറിലൂടെ കത്രീന ദേവിയാണ് ഇന്ത്യക്ക് ലീഡ് നൽകിയത്. അതിനു ശേഷം മികച്ച ഡിഫൻഡിംഗ് നടത്തിയ ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു.

ഗ്രൂപ്പിൽ ആതിഥേയരായ ഭൂട്ടാനെയും, ശ്രീലങ്കയെയും തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിലേക്ക് എത്തിയത്.ഭൂട്ടാനും ബംഗ്ലാദേശും തമ്മിലാണ് രണ്ടാം സെമി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version