Site icon Fanport

സാഫ് അണ്ടർ 15; ഇന്ത്യയെ സമനിലയിൽ പിടിച്ച് ബംഗ്ലാദേശ്

പെൺകുട്ടികളുടെ സാഫ് അണ്ടർ 15 ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് സമനില ഇന്ന് ഭൂട്ടാനിൽ വെച്ച് നടന്ന മത്സരത്തിൽ ബംഗ്ലാദേശ് ആണ് ഇന്ത്യയെ സമനിലയിൽ പിടിച്ചത്. നിരവധി അവസരങ്ങൾ ഇരു ടീമുകളും പാഴാക്കിയ മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. ഇന്ത്യക്ക് വേണ്ടി അമീഷയാണ് ഗോൾ നേടിയത്. ബംഗ്ലാദേശിന് വേണ്ടി സപ്ന റാണിയും ഗോൾ നേടി.

ആദ്യ രണ്ട് മത്സരങ്ങളിൽ ഭൂട്ടാനെയും നേപ്പാളിനെയും തോൽപ്പിച്ച ഇന്ത്യ നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു. ഒക്ടോബർ 15ന് നടക്കുന്ന ഫൈനലിൽ ബംഗ്ലാദേശിനെ തന്നെ ആകും ഇന്ത്യ നേരിടുക. കഴിഞ്ഞ തവണ ഇന്ത്യ ആയിരുന്നു കിരീടം ഉയർത്തിയത്. അന്ന് ഫൈനലിൽ ബംഗ്ലാദേശിനെ തന്നെ ആയിരുന്നു ഇന്ത്യ നേരിട്ടത്.

Exit mobile version