സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കോവിഡ് പോസിറ്റീവ്

ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കോവിഡ് പോസിറ്റീവ്. താന്‍ ഇപ്പോള്‍ തന്റെ വീട്ടില്‍ ക്വാറന്റീനിലാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ആവശ്യമായ പ്രോട്ടോക്കോളുകളെല്ലാം പാലിച്ചിട്ടുണ്ടെന്നും സച്ചിന്‍ അറിയിച്ചു. അടുത്തിടെ കഴിഞ്ഞ റോഡ് സേഫ്റ്റി ടൂര്‍ണ്ണമെന്റില്‍ സച്ചിന്‍ പങ്കെടുത്തിരുന്നു. സച്ചിന്‍ നയിച്ച ഇന്ത്യ ലെജന്‍ഡ്സ് ആണ് കിരീടം നേടിയത്.

തനിക്ക് ചെറിയ ലക്ഷണങ്ങളുണ്ടെങ്കിലും വീട്ടിലുള്ള മറ്റ് അംഗങ്ങളെല്ലാം കോവിഡ് നെഗറ്റീവാണെന്ന് ആണ് ഫലം വന്നതെന്ന് സച്ചിന്‍ അറിയിച്ചു. തന്നെയും തന്നെപ്പോലെയുള്ള മറ്റു ആളുകള്‍ക്കും സഹായം നല്‍കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താന്‍ നന്ദി അറിയിക്കുകയാണെന്നും സച്ചിന്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

Exit mobile version